തിരുവനന്തപുരം: കമ്യൂണിറ്റി പൊലീസ് എ.എസ്.ഐയും സ്തുത്യർഹമായ ജനകീയ സേവനങ്ങളിലൂടെ ശ്രദ്ധേയയാകുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐ സുൽഫത്ത് അന്തരിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ മാറണാട് സ്വദേശിയാണ്. ആർ.സി.സിയിൽ ചികിൽസയിലായിരുന്നു. സർക്കാരിന്റെ ഹജ്ജ് വോളണ്ടിയറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് (മേയ് 30) ഭൗതികശരീരം ഭരതന്നൂർ വണ്ടികിടക്കുംപൊയ്കയിലെ വസതിയിൽ എത്തിക്കും.
മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, ബാഡ്ജ് എന്നിവ സുൽഫത്തിന് ലഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍സ് പൊലീസിസ് ട്രയിനിങ് നൽകുകയും വിവിധ പരിശീലന ക്ലാസ് നയിക്കുകയും ചെയ്തിട്ടുണ്ട്.
പെരിങ്ങമ്മല ഇക്ബാൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ, എസ്.എഫ്.ഐ പ്രവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.