തലശ്ശേരി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തലശ്ശേരി മുബാറക്കഹയർ സെക്കണ്ടറി സ്കൂളിൽ മാനേജർ ഹാരിസ് ഹാജി, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദലി, മാനേജ്മെൻ്റ് കമ്മിറ്റി അംഗം എ എൻ പി ഷാഹിദ്, ഹെഡ്മാസ്റ്റർ കെ പി നിസാർ എന്നിവർ ചേർന്ന് മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൗട്ട്സ് & ഗൈഡ്സ് ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടക്കും.
തോൽപ്പിക്കാം പ്ലാസ്റ്റിക് മലിനീകരണത്തെ എന്ന മുദ്രാവാക്യവുമായി
ബോധവൽക്കരണ പോസ്റ്റർ നിർമ്മാണം, പേപ്പർ ബേഗ് നിർമ്മാണം, തുണി സഞ്ചി വിതരണം ബോധവൽക്കരണ ക്ലാസുകൾഎന്നിവയും നടക്കും.
സയൻസ് ക്ലബ്ബിൻ്റ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടന്നു. പരിപാടികൾക്ക് ഹെഡ് മാസ്റ്റർ കെ.പി നിസാർ മാസ്റ്റർ, എസ് ആർ ജി കൺവീനർ കെ പി അഷറഫ്, സ്റ്റാഫ് സി ക്രട്ടറി വി കെ ബഷീർ എം കുഞ്ഞിമൊയ്തു, ബദരിയ വി കെ എന്നിവർ നേതൃത്വം നൽകി.
എൻ്റെ മരം വീട്ടിൽ ഒരു തൈ നടൽ ഓരോ കുട്ടിയും അവരുടെ വീടുകളിൽ ഒരു തൈ നടും