തലശ്ശേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെ എസ് ടി യു തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ വൃക്ഷത്തൈ നടൽ ഹെഡ്മാസ്റ്റർ കെ പി നിസാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ കുഞ്ഞബ്ദുള്ള, ഉപജില്ല പ്രസിഡണ്ട് റമീസ് പാറാൽ, യൂണിറ്റ് സെക്രട്ടറി വി പി മിസ്ഹബ്, എം കെ കുഞ്ഞബ്ദുള്ള, ടി അബ്ദുസ്സലാം, സി പി മൂസ, വി അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു