മഹാത്മാ സാംസ്കാരിക വേദി വായനാദിനം ആചരിച്ചു

Thiruvananthapuram

മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം ആചരിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ വായന കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് നെയ്യാറ്റിൻകര നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ അജിത അഭിപ്രായപ്പെട്ടു. മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച വായനാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജിത. മുൻ നഗരസഭാ ചെയർമാൻ അഡ്വ കെ.ആർ. പത്മകുമാർ, ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ, കെ.ജെ. റോയ്, അജയാക്ഷൻ പി.എസ് തുടങ്ങിയവർ സംസാരിച്ചു.