നാഗേന്ദ്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Thiruvananthapuram

തിരുവനന്തപുരം: ധനുവച്ചപുരം നടൂര്‍കൊല്ല ശ്രീഭഗവതി ക്ഷേത്രത്തിലെ വാര്‍ഷിക പൂജയോടനുബന്ധിച്ച് ക്ഷേത്രസ്ഥാപകാചാര്യന്‍ ദിവംഗതനായ നാഗേന്ദ്ര സ്വാമിയുടെ പാവനസ്മരണയ്ക്ക് ട്രസ്റ്റ് കമ്മറ്റി ഏര്‍പ്പെടുത്തിയ നാഗേന്ദ്ര പുരസ്‌കാരങ്ങള്‍, എസ്.വിക്രമന്റെ അധ്യക്ഷതയില്‍ കോഴിപ്പറ ക്ഷേത്രാങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ സമ്മാനിച്ചു.

വി.എം.ശിവരാമന്‍ (തിരക്കഥാകൃത്ത്, നാടകപ്രവര്‍ത്തകന്‍), ചിത്രകാരന്‍ എന്‍.കെ. സുനു കോവളം, ക്ഷീരകര്‍ഷക വിനീത, ഗായകന്‍ മോഹനന്‍, ഡഫ് & ഡംബ് ദേശീയ ക്രിക്കറ്റ് താരം പ്രദീപ്, സിനിമാ സീരിയല്‍ താരം ശിവലക്ഷ്മി എന്നിവരാണ് ഈ വര്‍ഷം നാഗേന്ദ്ര പുരസ്‌കാരം നേടിയത്.

ക്ഷേത്രമാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന ഗാനം രചിച്ച യുവകവിയും ജി.എസ്.ടി അസിസ്റ്റന്റ് കമ്മീഷണറുമായ മലയില്‍ക്കട സുര്‍ജിത്തിന് ക്ഷേത്ര കമ്മറ്റി ഉപഹാരം സമര്‍പ്പിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു, പഞ്ചായത്തംഗങ്ങളായ കൊല്ലയില്‍ രാജന്‍, ജി.എസ്.ബിനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി എ. സലിംകുമാര്‍ സ്വാഗതവും കണ്‍വീനര്‍ എസ്. സന്തോഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.