ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം, ജി.ശങ്കരപ്പിള്ള അനുസ്മരണം

Kozhikode

കോഴിക്കോട് : ലൈബ്രറി കൗൺസിലിൻ്റെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പ്രമുഖ നാടകകൃത്ത് പ്രൊഫ. ജി. ശങ്കരപിള്ളയുടെ ജന്മദിനാഘോഷ ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരി ബീനാ വിജയൻ്റെ ബാലസാഹിത്യകൃതി ‘നരി കുടുങ്ങി മലയിലെ ഭൂതത്താൻകോട്ട ‘ യെ ആസ്പദമാക്കി ദർശനം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പരിപാടി ബീനാ വിജയൻ ചെനോളി അനുസ്മരണ പ്രഭാഷം നടത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.സിദ്ധാർത്ഥൻ അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി ടി.കെ. സുനിൽകുമാർ, മുഖ്യരക്ഷാധികാരി കെ.കുഞ്ഞാലി സഹീർ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ. ശാലിനി, ബാലവേദി മെൻ്റർ പി.തങ്കം, നിർവ്വാഹക സമിതി അംഗം കെ.സതീശൻ എന്നിവർ ആശംസ നേർന്നു.