പുരപ്പുറ സോളാർ പദ്ധതി വ്യാപിപ്പിക്കണം

Wayanad

സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആന്റ് റിസേർച്ച് സെന്റർ വയനാട് നാലാം വാർഷിക സമ്മേളനം പരപ്പുറ സോളാർ പദ്ധതി സാദ്ധ്യമായ എല്ലാ വീടുകളിലും വ്യാപിപ്പിക്കുവാൻ ആഹ്വാനം ചെയ്തു.പരിഷത്ത് പ്രൊഡക്ഷൻ സെന്ററിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ സ്റ്റെർക്ക് പദ്ധതി നടപ്പാക്കി വരുന്നു.

എം.എം. ടോമി – സി.ഇ.ഒ. റിപ്പോർട്ട് അവതരിപ്പിക്കുന്നു.

സ്ഥാപിച്ചിടത്തൊക്കെ വിജയകരമായി പ്രവർത്തിച്ചു വരുന്നു. മറ്റു ഹരിത ഊർജ സംവിധാനങ്ങളായ ജൈവമാലിന്യസംസ്ക്കരണ പ്ളാന്റുകളും , ഊർജ സംരക്ഷണ പരിപാടികളും വ്യാപകമാക്കിക്കൊണ്ട് കാർബൺ ഡൈയോക്സൈഡ് ഉല്പാദനം കുറച്ചു കൊണ്ടുവരികയും ചെയ്യണം. കലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുവാൻ കർഷകരേയും സാധാരണ ജനങ്ങളേയും പ്രാപ്തരാക്കുന്നതിന് നബാർഡ് മായി സഹകരിച്ച് ബഹുജന ബോധവത്കരണ പരിപാടി നടത്തുന്നതിനും , കുട്ടികളുടെ ജിജ്ഞാസവളർത്തുന്ന കൂര്യോ സാറ്റിസെന്റർ വിജ്ഞാന കൗതുകം പരിപാടി സീസൺ 2 പരിപാടിയും പൊതുയോഗത്തിൽ അംഗീകരിച്ചു.

പി.ആർ. മധുസുദനൻ വൈസ് പ്രസിഡന്റ് ഭാവിപ്രവർത്തന രേഖ അവതരിപ്പിക്കുന്നു

ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സി.ഇ.ഒ. എം.എം. ടോമി റിപ്പോർട്ടും വരവു ചെല് കണക്കുകളും അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.ആർ. മധുസുദനൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.

ഡോ.ടി.ആർ.സുമ, എം. പ്രകാശ്, അബ്ദുൾ ഷുക്കൂർ, കെ.ജെ. പോൾ, പി.സുരേഷ്ബാബു, ഇ.കെ . ജയരാജൻ, എൻ. സത്യാനന്ദൻ, പി.കെ.രാജപ്പൻ രത്നം വി.എം, മാഗി വിൻസെന്റ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.