യുവതരംഗ് പാലിയേറ്റീവ് വിംഗിലേക്ക് വിദ്യാർത്ഥികൾ മെഡിക്കൽ ഉപകരണം നൽകി

Kozhikode

കോഴിക്കോട്: ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിനു ശേഷമുള്ള പെരുന്നാളിനോടനുബന്ധിച്ച് സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലുമൊരു നന്മ ചെയ്യണമെന്ന സദുദ്ദേശം നിറവേറ്റിയ ചാരിതാർത്ഥ്യത്തിലാണ് തെക്കെപ്പുറത്തെ പതിനാലു ബിരുദ വിദ്യാർത്ഥികൾ അടങ്ങിയ ഒരു സൗഹൃദ്ദക്കൂട്ടം.

കോഴിക്കോട് യുവതരംഗിൻ്റെ പാലിയേറ്റീവ് വിംഗിലേക്ക് മെഡിക്കൽ ഉപകരണമായ വീൽചെയർ വിത്ത് കമ്മോഡ് സംഭാവന ചെയ്താണ് അവർ ഈ നന്മ നിറഞ്ഞ പ്രവർത്തി ചെയ്തത്. മുഹമ്മദ് റയ്യാൻ, ബിഷാർ, മുഹമ്മദ് മെഷാർ, ഷബീബ്, റിഫാൻ
എന്നീ വിദ്യാർത്ഥികളിൽ നിന്ന് യുവതരംഗ് ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫ്, ട്രഷറർ പി. ഐ. അലി ഉസ്മാൻ, വൈ പ്രസിഡണ്ടുമാരായ പി. മുസ്തഫ, പി.കെ.എം. ബഷീർ, സെക്രട്ടറി കെ.എം. സാദിക്ക് തുടങ്ങിയവർ 18500/= വിലയുള്ള കമ്മോഡ് ഘടിപ്പിച്ച വീൽ ചെയർ ഏററുവാങ്ങി.