വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബിമാത്യു സോമതീരം പ്രസിഡന്‍റ്

Thiruvananthapuram

തിരുവനന്തപുരം: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 2025 -27 വർഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ.ഐസക് ജോൺ പട്ടാണി പറമ്പിൽ ( ഗ്ലോബൽ ചെയർമാൻ), ബേബി മാത്യു സോമതീരം ( ഗ്ലോബൽ പ്രസിഡന്റ്) , മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജോണി കുരുവിള (ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ) , ഡോ.ശശി നടക്കൽ (വി.പി. അഡ്മിൻ) ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഷാർജയിലെ കോർണിഷ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ് വേൾഡ് മലയാളി കൗൺസിലിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന 30-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുൻമന്ത്രിയും എംഎൽഎയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ഡബ്ല്യു.എം.സി ഇന്ത്യൻ റീജിയൺ ചെയർമാൻ പി.എച്ച് കുര്യൻ റിട്ട. ഐഎഎസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, സജീഷ് ജോസഫ് എംഎൽഎ എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. സമാപന സമ്മേളനം ഡബ്ല്യു.എം.സി രക്ഷാധികാരി ഫൈസൽ കൂട്ടിക്കോളൻ ഉദ്ഘാടനം ചെയ്തു.

മിഡിൽ ഈസ്റ്റ്‌ ചെയർമാൻ സന്തോഷ്‌ കെട്ടേത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡബ്ല്യു. എം.സിയുടെ മറ്റ് ഭാരവാഹികളായി വർഗീസ് പനക്കൽ (അഡ്വൈസറി ബോർഡ്‌ ചെയർമാൻ) , ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ് , ഇർഫാൻ മാലിക്, ടി.കെ. വിജയൻ , ആൻസി ജോയ് (വൈസ് പ്രസിഡന്റുമാർ) ഷാഹുൽ ഹമീദ് , സി.യു.മത്തായി , ഡോ. സുനന്ദ കുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ്‌ ചെല്ലത്ത് (വൈസ് ചെയർമാൻമാർ) , വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക് , മറ്റ് വിവിധ ഫോറം ചെയർമാന്മാർ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.