സീതാറാം യെച്ചൂരിയുടെ വിയോഗം: ദേശീയ ജനതാ പാർട്ടി സംസ്ഥാന കമ്മറ്റി അനുശോചിച്ചു

Thiruvananthapuram

തിരുവനന്തപുരം: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽദേശീയ ജനതാ പാർട്ടി സംസ്ഥാനക്കമ്മറ്റി അനുശോചിച്ചു.

ഏത്‌ സാമൂഹ്യ വിഷയവും പഠിച്ച് അപഗ്രഥിച്ച് ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ അവയ്ക്കു പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനം നൽകി അവതരിപ്പിക്കാൻ സമർഥനായിരുന്നു സീതാറാം യെച്ചൂരിയെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാനക്കമ്മറ്റി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ
അഭിപ്രായപ്പെട്ടു.

മികച്ച സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. ഹിന്ദുത്വ എന്ന ആശയത്തെ ഫാസിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രമായാണ് അദ്ദേഹം കണ്ടത്.

ആ പ്രത്യയശാസ്‌ത്രത്തിൻ്റെ മറപിടിച്ച് ഹിന്ദുരാഷ്‌ട്രവാദം ഉയർന്നുവരുമെന്ന് അദ്ദേഹം പ്രവചിക്കുകയും അതിൻ്റെ ഉത്ഘണ്ഡ അദ്ദേഹം തൻ്റെ ജീവിതത്തിലുട നീളം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തൻ്റെ ആധികാരിക രചനകളിൽ സീതാറാം യെച്ചൂരി ആ ആശയം എന്നും ഉയർത്തിപ്പിടിച്ചിരുന്നു.

അദ്ദേഹത്തിൻ്റെ വിയോഗം ആനുകാലിക രാഷ്ട്രീയത്തിനും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെയും തീരാനഷ്ടമാണെന്ന് പാർട്ടി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.