കൊച്ചി : വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷിച്ച വിവരങ്ങള്‍ക്ക് വ്യക്തതയില്ലാത്ത സംശയകരമായ മറുപടികള്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹംസ നെട്ടൂക്കുടി നിയമനടപടിക്ക് ഒരുങ്ങുന്നു. വെങ്ങോല ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും കേരള സ്റ്റേറ്റ് പോളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പെരുമ്പാവൂര്‍ ഓഫീസുമാണ് പരാതിയിലുളള സ്ഥാപനങ്ങള്‍.
ഹംസ നെട്ടൂക്കുടി നല്‍കിയ വിവരാവകാശ അപേക്ഷകളില്‍ പ്ലൈവുഡ് ഫാക്ടറികളുടെ ലൈസന്‍സും നിയമാനുസൃതതയും മലിനീകരണ നിയന്ത്രണ നടപടികള്‍, ആരോഗ്യ കേന്ദ്രത്തിന്റെ പരിശോധന വിവരങ്ങള്‍ തുടങ്ങിയ
അവശ്യങ്ങളും പൊതുതാല്പര്യപൂർണവുമായ കാര്യങ്ങളുമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ലഭിച്ച മറുപടികൾ അവ്യക്തമായതും അപൂർണമായതും ആണെന്ന് ഹംസ നെട്ടൂക്കുടി പറയുന്നു.
” വിവരാവകാശ നിയമം പൊതുജനങ്ങൾക്കുള്ള അറിവിന്റെ വാതിലാണ്. അതിന്‍റെ നിയന്ത്രിതമായ മറുപടികളിലൂടെ ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തിന്‍റെ ആത്മാവിനെ തന്നെ വഞ്ചിക്കുകയാണ്,” എന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍,കോഴിക്കോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മറ്റ് വിവരാവകാശ പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചതായാണ് സൂചന.