കൊച്ചി: രാഷ്ട്രീയ ജനതാദള്‍ എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ജില്ലാ കാര്യാലയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നെല്‍സണ്‍ പഞ്ഞിക്കാരന്‍ സ്വാഗതവും നസിയ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹിയായ അനി. കെ. മാത്യു, ജില്ലാ ട്രഷറര്‍ ജോണ്സണ് മാളിയേക്കല്‍, ജില്ലാ സെക്രട്ടറി രമേശ്, യുവാ രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. എറണാകുളം നിയോജകമണ്ഡലം പ്രസിഡണ്ടായി ജയന് വിസിയെയും, ജനറല്‍ സെക്രട്ടറിയായി റിസാല്‍ ഹബീബിനെയും, വൈസ് പ്രസിഡണ്ടായി സി ജെ ലോറന്‍സിനെയും, ട്രഷറായി കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.