നിംസ് മെഡിസിറ്റി ലിറ്റററി ക്ലബും സ്വദേശാഭിമാനി കൾച്ചർ സെൻ്ററും സംയുക്തമായി ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയൽ എസ്. കേശവൻനായരുടെ സ്മരണാർഥം യുവജനോത്സവം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറുലധികം വിദ്യാർത്ഥികൾ പങ്കെടുത്ത യുവജനോത്സവത്തിൻ്റെ ഉദ്ഘാടനം രചന വേലപ്പൻ നായർ നിർവ്വഹിച്ചു .
സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നെയ്യാറ്റിൻകരയുടെ അഭിമാനമായ തലയൽ എസ് കേശവൻ നായർ നൽകിയ സംഭാവനങ്ങളെ കുറിച്ചും അദ്ദേഹത്തിൻ്റെ ആത്മകഥയായ ” ചപ്പും ചവറും ” കൃതിയുടെ പ്രസക്തിയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ രചന വേലപ്പൻ നായർ സംസാരിച്ചു .
സ്വാദേശാഭിമാനി ന്യൂസ് എഡിറ്റർ വിനോദ് സെൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജർ ശ്രീ മുരളീ കൃഷ്ണൻ , നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ എസ് രാജ് , ഗ്രാമം പ്രവീൺ , അജയാക്ഷൻ , ഇരുമ്പിൽ ശ്രീകുമാർ , എം.എസ് മഹേഷ് , അനിൽ കുമാർ തുടങ്ങിയൽ സന്നിഹിതരായിരുന്നു .