നരിക്കുനി: മലബാർ ഏജ്യൂ സിറ്റിയിലെ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പി ടി എ കമ്മിറ്റി ‘സഹപാഠിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച സ്വപ്ന ഭവനത്തിന്റെ താക്കോൽദാനം സലഫി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. ദുബായ് മോഡൽ സർവീസ് സൊസൈറ്റിയുടെ (MSS) ചെയർമാൻ ഫയാസ് അഹമ്മദ് യൂസഫ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ട്രസ്റ്റ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ, സ്കൂൾ മാനേജർ പി കെ സുലൈമാൻ, പ്രിൻസിപ്പാൾ റജീന സൂപ്പി, വൈസ് പ്രിൻസിപ്പൽ ഫമിത ഗഫൂർ, അഡ്മിനിട്രേറ്റർ ഷറീന സി.എം, പി ടി എ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ റസാഖ്, ട്രസ്റ്റ് അംഗങ്ങളായ എം കെ അബ്ദുൽ ഹമീദ് , ടി.പി ഇസ്മായിൽ , DIREZIONE ഡയറക്ടർ സിറാജ് ചേലേമ്പ്ര എന്നിവർ പങ്കെടുത്തു.