കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ പിജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എംഎ ഇക്കണോമിക്സിന് എസ് ടി, എസ് സി, ഒബിഎച്ച്, ഇഡബ്ല്യൂഎസ് വിഭാഗങ്ങൾക്കും
എംഎ ഹിസ്റ്ററി, എംകോം കോഴ്സുകളിൽ എസ്ടി, ഇഡബ്ല്യൂഎസ് വിഭാഗങ്ങൾക്കും എംഎ ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന് എസ്ടി വിഭാഗത്തിലുമാണ് സീറ്റൊഴിവ്.
കാലിക്കറ്റ് സർവകലാശാലയുടെ പിജി അഡ്മിഷന് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്
ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം കോളജ് ഓഫീസിൽ അപേക്ഷ നൽകാം. ഫോൺ: 04936 204569.