പൊലീസ് കൈമലര്‍ത്തി; ഉപേക്ഷിക്കപ്പെട്ട ഇരുചക്രവാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് നഗരസഭ കൗണ്‍സിലര്‍ കണ്ടെത്തി

Kottayam

പാലാ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇരുചക്രവാഹനത്തെക്കുറിച്ച് പൊലീസില്‍ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിപ്പോള്‍ മോഷണം പോയ ഇരുചക്രവാഹനമാണെന്നു കണ്ടെത്തി. പാലാ നഗരസഭാ കൗണ്‍സിലര്‍ സിജി ടോണിയുടെ ജാഗ്രതയാണ് വാഹനം മോഷണം പോയതാണെന്നു കണ്ടെത്താനായത്. പത്തു ദിവസം മുമ്പാണ് സിജിയുടെ വീടിന്റെ എതിര്‍വശത്ത് പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ ഹൈവേയില്‍ മൂന്നാനി ഭാഗത്ത് KL33 K5434 ഹീറോ ഗ്ലാമര്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസമായി ബൈക്ക് അതേ നിലയില്‍ തുടരുന്നത് ശ്രദ്ധിച്ച സിജി പാലാ പൊലീസില്‍ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമായില്ല. ഇതേത്തുടര്‍ന്നു മാണി സി കാപ്പന്‍ എം എല്‍ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനോട് വിവരം പറയുകയും എബി ഉടമയുടെ ഫോണ്‍ നമ്പരും വിലാസവും കണ്ടെത്തി നല്‍കുകയും ചെയ്തു. വാഴൂര്‍ തൂങ്കുഴിയില്‍ ജസ്റ്റിന്‍ ടി കുരുവിളയാണ് ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേര്‍ഡ് ഉടമ. ഇദ്ദേഹത്തിന്റെ നമ്പരില്‍ വിളിച്ചപ്പോഴാണ് ഇരുചക്രവാഹനം മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച് പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നതായും പറഞ്ഞത്. കഴിഞ്ഞ മൂന്നിന് രാത്രി പൊന്‍കുന്നത്ത് പാഴ്‌സല്‍ വാങ്ങാന്‍ കടയില്‍ കയറിയപ്പോഴാണ് ബൈക്ക് മോഷണം പോയത്.

Leave a Reply

Your email address will not be published. Required fields are marked *