നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
തിരുവനന്തപുരം: ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം സ്‌പെഷ്യല്‍ ക്യാമ്പ് 2023 ‘SADA’ ( Stand Against Drug Abuse) നോടാനുബന്ധിച്ചു വെട്ടുകാട് ബീച്ചില്‍ ലഹരി മുക്ത നാളേയ്ക്കായി യുവകേരളം എന്ന മുദ്രാവാക്യവുമായി ഫ്‌ളാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു.


ലഹരി എന്ന മഹാവിപത്തിനെതിരെ വോളന്റീര്‍സും കാണികളും ചേര്‍ന്ന് മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഒപ്പം ലഹരി ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍ക്കരണവും നല്‍കി. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാരായ സ്മിത ജെ. എസ്, ഉണ്ണിമായ ജെ. എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.