തളിപ്പറമ്പ: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം ‘ പ്രമേയവുമായി ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറം നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ തളിപ്പറമ്പ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. കെ പി ഉമ്മര്‍ മാട്ടൂല്‍ മുഖ്യ രക്ഷാധികാരിയും സി കെ മുഹമ്മദ് ചെയര്‍മാനും കെ വി മുഹമ്മദ് അശ്രഫ് ജനറല്‍ കണ്‍വീനറുമാണ്.
മെയ്14ന് കണ്ണൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രഖ്യാപന സമ്മേളനത്തിന് മണ്ഡലത്തില്‍ നിന്ന് 300 പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ തിരുമാനിച്ചു. കപ്പാലം, വ്യാപാരഭവനില്‍ ചേര്‍ന്ന കെ എന്‍ എം മര്‍കസുദ്ദഅവ തളിപ്പറമ്പ മണ്ഡലം ഏരിയ സംഗമം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എല്‍ പി ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി മുഹമ്മദ് അശ്രഫ്, ജില്ലാ വൈസ് പ്രസിഡന്റ് വി വി മഹമൂദ്, പി ആര് ഒ പി ടി പി മുസ്തഫ, വി സുലൈമാന്‍, സി പി അനസ് പ്രസംഗിച്ചു.