തലശ്ശേരി: ഇന്ത്യ എന്ന രാജ്യം മികച്ചു നിൽക്കുന്നത് മൂല്യമുള്ള അതിൻ്റെ ഭരണഘടന കാരണമാണ്. ഭരണഘടനയുടെ മഹത്വം ഉൾകൊള്ളുവാനും ഉയർത്തിപ്പിടിക്കുവാനും ഓരോ പൗരനും ബാധ്യതയുണ്ടെന്നും എല്ലാവരും അതിൽ ജാഗ്രത പാലിക്കണമെന്നും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി പറഞ്ഞു.

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സഫ്വാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ഇസ്മായിൽ കരിയാട്, അജീസ് ഇല്ലത്ത്, മൂസ പാറാൽ, സആദ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.