കോഴിക്കോട്: കേരളത്തിൽ കുട്ടികളിലെ ക്രിമിനൽവൽക്കരണം ഭീതിദമായി വർധിച്ച് കൊണ്ടിരിക്കുന്നത് ആഴത്തിലുള്ള പഠനവും ചർച്ചയും ആവശ്യപ്പെടുന്നുണ്ടെന്ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന കെ.എൻ.എം മർക്കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല കൗൺസിൽ സമ്മേളനവും ഇഫ്ത്താർ മീറ്റും അഭിപ്രായപ്പെട്ടു . കുടുംബ സാഹചര്യങ്ങൾ, ലഹരി, സൈബർ ചതിക്കുഴികൾ , ധാർമ്മിക ബോധന കൂട്ടായ്മകളിൽ നിന്നുള്ള അകൽച്ച തുടങ്ങിയ കാര്യങ്ങൾ കുട്ടികളിലെ കുറ്റവാസനകൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഭരണകൂടവും സാമൂഹി സംഘടനകളും രക്ഷാകർത്താക്കളും വിദ്യാലയ അധികൃതരും അടിയന്തിരമായി ബാല്യ- കൗമാരങ്ങളിലെ അപചയങ്ങൾക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കെ.എൻ എം മർകസുദഅവ സംസ്ഥാന ജന: സെക്രട്ടറി എം. അഹ്മദ് കുട്ടി മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എം. എസ്. എസ് സംസ്ഥാന ജന: സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ , കെ.എൻ എം സംസ്ഥാന ഭാരവാഹികളായ പി.ടി. അബ്ദുൽ മജീദ് സുല്ലമി, അഡ്വ പി.എം ഹനീഫ, ഫൈസൽ നൻമണ്ട, ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻ കോയ , ഐ.എസ് എം ജില്ലാ പ്രസിഡണ്ട് ഇൽയാസ് പാലത്ത്, എം. എസ്. എം ജില്ലാ പ്രസിഡണ്ട് സാജിദ് പൊക്കുന്ന് , ആർ.എം ഷഫീഖ് , ബി.വി മെഹബൂബ് , ശുക്കൂർ കോണിക്കൽ , മുഹമ്മദലി കൊളത്തറ , അബ്ദുൽ മജീദ് പുത്തൂർ , പി.സി അബ്ദുറഹിമാൻ , പി. റഫീഖ് പ്രസംഗിച്ചു.