കല്പറ്റ: സംസ്ഥാന വ്യാപകമായി KSBC ജൂണ്‍ 30-ാം തിയ്യതി നടത്തുന്ന സംയുക്ത സമരം വിജയിപ്പിക്കാന്‍ കല്പറ്റയില് ചേര്‍ന്ന യോഗം തീരുമാനിച്ചു. 20ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റില്‍ നടക്കുന്ന ധര്‍ണയില്‍ ജില്ലയില്‍ നിന്നും 10 പേര് പങ്കെടുക്കും. സമരവും ധര്‍ണയും വിജയിപ്പിക്കുന്നതിനുള്ള പ്രചരണത്തിനായി വെയര്‍ഹൗസിലും ഷോപ്പുകളിലും 16ന് സംയുക്തമായി സന്ദര്‍ശിക്കുവാനും യോഗം തീരുമാനിച്ചു. കണ്‍വീനര്‍ പി ആര് രാജശേഖരന്, ചെയര്മാന് കെ പ്രഹ്ലാദന്, ജോ: കണ്‍വീനര്‍ സിജോ വര്‍ഗീസ്, വൈസ് ചെയര്മാന് കെ ടി പൗലോസ് (ഷാജി ബത്തേരി), ട്രഷറര്‍ പി സുനില്‍ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ കെ പ്രഹ്ലാദന് (INTUC), പി ആര് രാജശേഖരന് (CITU), സി വാസുദേവന്‍ (CITU) ഷാജി ബത്തേരി (AITUC), ഒ സജിത്ത് (CITU), വി ജി അനീഷ് (INTUC) എന്നിവര്‍ സംസാരിച്ചു. സിജോ വര്‍ഗീസ് (CITU) നന്ദി രേഖപ്പെടുത്തി.
