കല്പറ്റ: ഇടിമിന്നലേറ്റ് വയനാട്ടില്‍ എടവകയില്‍ വീട് ഭാഗികമായി കത്തി നശിച്ചു. എടവക സ്വദേശി ബീരാളി ഇബ്രാഹിമിന്റെ വീടാണ് കത്തി നശിച്ചത്. ഇടിമിന്നലില്‍ തീപിടിച്ചതോ, മിന്നലിനെ തുടര്‍ന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. വീടിന് തീപിടിച്ചതോടെ പാസ്പോര്‍ട്ട്, ആധാരം തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും കത്തി നശിച്ചു.