കൊച്ചി: എം ഡി എം എയുമായി യുവാവും യുവതിയും അറസ്റ്റിലായി. എറണാകുളം ആലുവ ആലങ്ങാട് മാളികം പീടിക മണത്താട്ട് വീട്ടില്‍ തൗഫൂഖ് (27), ബംഗളൂരു ഡോണ്‍ ബോസ്കോ ചര്‍ച്ച് കെ എച്ച് ബി ക്വാര്‍ട്ടേഴ്സ് ബ്ലോക്ക് അഞ്ച് നമ്പര്‍ 146 താമസിക്കുന്ന സമീറാബി (23) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. ഇടപ്പള്ളി ടോളിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൊച്ചയില്‍ ലഹരിസംഘങ്ങള്‍ ഹോട്ടലുകളില്‍ മുറിയെടുത്ത എംഡിഎംഎയും മറ്റും കച്ചവടം നടത്തുന്നത് പതിവാകുകയാണ്.