നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
ജിദ്ദ: പ്രയാസങ്ങളില്‍ നിരാശപ്പെടാതെ പ്രതീക്ഷയോടെ മുന്നേറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും സേവനപ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ് വ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ പി സകരിയ്യ പറഞ്ഞു. ‘നല്ല നാളേക്ക് വേണ്ടി’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച വിജ്ഞാന സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംസാരം കുറക്കുകയും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യണം. വിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യബോധം ഉണ്ടായിരിക്കണം. ദൈവചിന്തയിലൂടെ മുന്നേറുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും, മനുഷ്യന്‍ സ്വയം മറന്നവനെപ്പോലെ ജീവിക്കുമ്പോഴാണ് ഭൂമിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. നല്ല നാളേക്ക് വേണ്ടി ഓരോരുത്തരും അവരവരുടെ ധനവും വിജ്ഞാനവും ആരോഗ്യവും പ്രയോജനപ്പെടുത്തണമെന്നും കര്‍മ്മങ്ങളെ നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദിനേന പാരായണം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ പുനര്‍വായനയിലൂടെ വിശാലമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സംഗമത്തില്‍ സംസാരിച്ച കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സലാഹ് കാരാടാന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം അന്‍സാരി രണ്ടത്താണി, എം കെ പോക്കര്‍ സുല്ലമി പുത്തൂര്‍, ആസാദ് മാസ്റ്റര്‍ കൂളിമാട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.