നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
റിയാദ്: സ്‌നേഹം, ദയ, ഭാവന, ചിന്ത, ബോധം തുടങ്ങിയവ ശാസ്ത്രീയ നിരീക്ഷണത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ലെന്നും നന്മതിന്മകളും ധാര്‍മികതയും നിര്‍വചിക്കാന്‍ ദൈവിക മതത്തിനല്ലാതെ സാധ്യമല്ലെന്നും കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ പറഞ്ഞു. വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന ശീര്‍ഷകത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച ദേശീയ കാമ്പയിന്‍ സമാപന സംഗമത്തില്‍ ‘നാസ്തികത അവകാശങ്ങളും യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ യുക്തിയിലും ബുദ്ധിയിലും ചിന്താശേഷിയിലും ജൈവ അജൈവ വസ്തുക്കള്‍ താനെ ഉണ്ടാവുക എന്ന നാസ്തിക വിശ്വാസം ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസമാണ്. മനുഷ്യബുദ്ധിയുടെയും യുക്തിയുടെയും ചിന്തയുടെയും മാനസിക വ്യാപാരങ്ങളുടെയും അപാരമായ സാധ്യതകളെ കേവല യുക്തിയിലും ഭൗതിക നിരീക്ഷണത്തിലും തളച്ചിടുകയാണ് നാസ്തികത ചെയ്യുന്നത്. ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് മതത്തോളം പഴക്കമുണ്ടെന്നും പണ്ടു ചോദിച്ച പഴഞ്ചന്‍ ചോദ്യങ്ങളിലാണവര്‍ ഇന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, സത്താര്‍ കായംകുളം (ഒ ഐ സി സി), പ്രദീപ് ആറ്റിങ്ങള്‍ (കേളി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്റര്‍ ആക്ടിങ് പ്രസിഡന്റ് അബ്ദുസമ്മത് അദ്ധ്യക്ഷനായിരുന്നു, സെക്രട്ടറി ഷാജഹാന്‍ ചളവറ സ്വാഗതവും സാജിദ് ഒതായി നന്ദിയും പറഞ്ഞു.