ശൈഖ് മുഹമ്മദിന്‍റെ സഹോദരന്‍ നിര്യാതനായി

Gulf News GCC

ദുബൈ: അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു. യു എ ഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ് ശൈഖ് സഈദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. രോഗബാധിതനായി ചികില്‍സയിലായിരുന്നു. ശൈഖ് സഈദിന്റെ നിര്യാണത്തില്‍ വിവിധ ജി സി സി രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.