കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗോകുലം മാളും, പവര്‍ യോഗ മേഖലയില്‍ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ആര്‍വിയോണ്‍സ് പരിശീലന കേന്ദ്രവും സംയുക്തമായി യോഗ ഉത്സവ് സംഘടിപ്പിക്കുന്നു. 18ന് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് മെഗാ യോഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗോകുലം മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ ഹംസ ആര്‍വിയോണ്‍സ് ചെയര്‍മാന്‍ രഞ്ജിത്ത് ആര്‍വിയോണ്‍സ് എന്നിവര്‍ പറഞ്ഞു. കായിക ക്ഷമത, മെയ് വഴക്കം, പ്രതിരോധ ശേഷി, മാനസിക ശക്തി, ശരീര ഘടന തുടങ്ങിയ വ ശക്തിപ്പെടുത്താന്‍ യോഗ പരിശീലനം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഗുണകരമാണ്. മാനസിക സമ്മര്‍ദം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവക്കും പവര്‍ യോഗയിലൂടെ പരിഹാരമുണ്ടാക്കാന്‍ കഴിയും. അഞ്ചു വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പരിശീലിക്കാവുന്ന ആസനങ്ങളാണ് പവര്‍ യോഗയില്‍ പരിശീലിപ്പിക്കുന്നത്. കിടപ്പിലായ രോഗികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെയുള്ളവര്‍ക്ക് പവര്‍ യോഗ പരിശീനം എടുക്കാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍വിയോണ്‍സ് സിഇഒ നിഷ രഞ്ജിത്തും പങ്കെടുത്തു. യോഗ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9633797838 നമ്പറില്‍ റജിസ്റ്റര്‍ ചെയ്യുക