ടാക്‌സ് ആന്‍റ് അക്കൗണ്ട്‌സ് പഠനത്തിന് അസിന്‍ഡ ടാക്‌സ് മെന്‍ സംയുക്ത പദ്ധതി; പരിശീലനത്തോടൊപ്പം തൊഴിലവസരവും

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: പ്രമുഖ ടാക്‌സ് പ്രൊഫഷണല്‍ കൂട്ടായ്മയായ അസിന്‍ഡ ബിസിനസ് സെന്റര്‍ ഇന്ത്യയിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടാക്‌സ്മാനുമായി സഹകരിച്ച് അസിന്‍ഡ ടാക്‌സ് മെന്‍ സംയുക്ത പഠന പദ്ധതി ഒരുക്കുന്നു. ടി എ പി അഥവാ ടാക്‌സ് ആന്റ് അക്കൗണ്ട് പ്രൊഫഷണല്‍ കോഴ്‌സാണ് പദ്ധതിയിലൂടെ ലഭിക്കുക.

ബി കോം പഠനം പൂര്‍ത്തിയായ തൊഴില്‍ അന്വേഷകര്‍ക്കും നിലവില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായ ഫിനിഷിംഗ് സ്‌കൂള്‍ സംരംഭമാണിത്. ടാക്‌സ് ആന്റ് അക്കൗണ്ട് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ണ്ണമായും 4 മാസത്തെ ഓണ്‍ ലൈന്‍ ക്രാഷ് കോഴ്‌സാണെന്ന് അസിന്‍ഡ ബിസിനസ് സെന്റര്‍ ചെയര്‍മാന്‍ സി എസ് ആഷിക് പറഞ്ഞു.

സമഗ്രവമായ ക്ലാസ്, മികച്ച പരിശീലകരുടെ സഹായത്തോടെ ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്ത് എവിടെയും അംഗീകാരമുള്ള എ ഐ സി ടി ഇ സര്‍ട്ടിഫിക്കറ്റും തൊഴിലവസരത്തിനുള്ള സഹായവും ലഭിക്കും. പത്രസമ്മേളനത്തില്‍ അസിന്‍ഡ ബിസിനസ് സെന്റര്‍ ചെയര്‍മാന്‍ സി എസ് ആഷിക് എ എം, സി ഇ ഒ അമല്‍ മനാസ്, ഡയറക്ടര്‍ സി എ കൃഷ്ണ കുമാര്‍ ഉണ്ണി, ടാക്‌സ്മാന്‍ ജനറല്‍ മാനേജര്‍ നിജു ശ്രീധരന്‍, ഡയറക്ടേര്‍മാരായ എം ഷെഫീര്‍, സി എ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ ബാച്ച് ജൂലായ് രണ്ടാം വാരം തുടങ്ങും. താല്‍പര്യമുള്ളവര്‍ ഫോണ്‍:9074335547 എന്ന നമ്പറില്‍ ബന്ധപ്പെടണം.