ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Wayanad

നിങ്ങള്‍ക്ക് വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: മാനന്തവാടി അഞ്ചുകുന്ന് കളത്തിങ്കല്‍ വീട്ടില്‍ കെ സി സുരേഷ്‌കുമാര്‍ എന്നയാളെ പനമരം കായകുന്ന് സ്വദേശിയായ ബിജു തുണ്ടത്തില്‍ എന്നയാള്‍ ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. നടവയല്‍ ജനകീയപുരോഗമന സമിതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കല്പറ്റയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.