കോഴിക്കോട്: എം.എസ്.എസ്.വനിത വിംഗ് ചക്കുംകടവും എരത്തിപ്പാലം മലബാര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് കല്ലായ് എ.ഡബ്ല്യു.എച്ച്.കോളജ് റോഡിലുള്ള എം.എസ്.എസ്.കമ്മ്യൂണിറ്റി സെന്ററില്‍ എം.എസ്.എസ്.സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചി.പി.മമ്മത് കോയ ഉദ്ഘാടനം ചെയ്തു.

ഡോ.ആര്‍.അഭിറാം മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിംഗ് പ്രസിഡന്റ് ആര്‍.അജുഷ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എസ്.ചക്കുംകടവ് പ്രസിഡന്റ് പി.ടി.മെഹബൂബ് ,സെക്രട്ടറി സി.പി.എം.സഈദ് അഹമ്മദ് ,പി.അഹമ്മദ് സക്കീര്‍ ,കെ.അബ്ദുല്ല മാസ്റ്റര്‍ പ്രസംഗിച്ചു. വനിത വിംഗ് സെക്രട്ടറി ആര്‍.വി.സാഹിദ, സ്വാഗതവും ട്രഷറര്‍ എന്‍.ബല്‍ക്കീസ് നന്ദിയും പറഞ്ഞു.