ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നാളെ നടക്കും. സംഗമത്തോടനുബന്ധിച്ചുള്ള അറഫ പ്രഭാഷണം ഇത്തവണ 20 ഭാഷകളിലായി ലോകമെങ്ങും കേള്‍ക്കുന്നതിനുള്ള സൗകര്യം ഒരുക്കി. നമിര്‍ മസ്ജിദില്‍ നിന്നാണ് അറഫ പ്രഭാഷണം നടക്കുക. മനാറത്ത് അല്‍ ഹറമൈന്‍ പ്ലാറ്റ് ഫോം വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 30 കോടി ജനങ്ങള്‍ക്ക് അറഫ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമാക്കിയിട്ടുള്ളതെന്ന് ഹറം കാര്യ മേധാവി ഡോ അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫ് ബിന്‍ സഈദ് ആണ് അറഫ പ്രഭാഷണത്തിന് നേതൃത്വം നല്‍കുക.