ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ് യു എ ഇയിലെത്തി

Gulf News GCC World

ദുബൈ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് യു എ ഇയിലെത്തി. അബുദബി സ്‌പേസ് ഡിബേറ്റില്‍ പങ്കെടുക്കാനായാണ് ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു എ ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വീകരിച്ചു. ഇസ്രയേലിലെ യു എ ഇ അംബാസഡര്‍ മുഹമ്മദ് മഹ്മൂദ് അല്‍ ഖാജയും വിമാനത്താവളത്തിലെത്തി.

അബുദബി അല്‍ ശാത്തി കൊട്ടാരത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഇസ്രയേല്‍ പ്രസിഡന്റിനെയും ഭാര്യയെയും സ്വീകരിച്ചു. യു എ ഇയും ഇസ്രയേലും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ബഹ്‌റൈന്‍ സന്ദര്‍ശിച്ച ശേഷമാണ് ഇസ്രയേല്‍ പ്രസിഡന്റ് യു എ ഇയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *