സുല്‍ത്താന്‍ ബത്തേരി: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസംപ്ഷന്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ബത്തേരി ഡി അഡിക്ഷന്‍ സെന്റര് സന്ദര്‍ശിച്ചു. ഡി അഡിക്ഷന്‍ സെന്ററിലെ സഹോദരങ്ങള്‍ക്ക് ഷീബ ഫ്രാന്‍സിസ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സംഗീത ശില്പം, കവിത, നൃത്തശില്പം, ഫ്‌ലാഷ് മോബ് തുടങ്ങി പുതുമയാര്‍ന്ന പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, ഐ വി സെബാസ്റ്റ്യന്‍, അധ്യാപകരായ ബെന്നി ടി ടി, വിജി വര്‍ഗീസ്, ഡോക്ടര്‍ കൈലാഷ്, സിസ്റ്റര്‍ ആനീസ്, ഡോ. Sr. ലിസി എന്നിവര്‍ നേതൃത്വം നല്‍കി.
