മണിപ്പൂരില്‍ സമാധാനത്തിന് ശ്രമിക്കാതെ പ്രധാനമന്ത്രി ഭിന്നിപ്പിക്കല്‍ അജണ്ടയുമായി വരുന്നു: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വര്‍ഗീയ ശക്തികളാല്‍ അക്രമിക്കപ്പെട്ട് ജീവിതം ദു:സ്സഹമായി വീടും നാടും കുടുംബവും വിട്ടോടുന്ന മണിപ്പൂര്‍ ജനതക്ക് ആശ്വാസം എത്തിക്കാന്‍ നടപടിയെടുക്കാതെ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള അജണ്ടകളുമായി രംഗത്ത് വന്നിരിക്കുകയാണ് നരേന്ദ്രമോദീ സര്‍ക്കാറെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതത്തിനറുതി വരുത്താന്‍ പദ്ധതികളൊന്നും നടപ്പിലാക്കാതെ ഏക സിവില്‍ കോഡുപോലുള്ള ഭിന്നിപ്പിക്കല്‍ അജണ്ടകളുമായി രംഗത്ത് വരുന്ന മോദീ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് ഏക ശീലാത്മക സമൂഹമെന്ന വിദ്വേഷ രാഷ്ട്രീയമാണ് ഏക സിവില്‍ കോഡിലൂടെ ബി ജെ പി ലക്ഷ്യം വെക്കുന്നത്.

വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചക്ക് തടസ്സമാണെന്ന നരേന്ദ്രമോദിയുടെ വാദം സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്. സത്യത്തെ തല കീഴ്മറിച്ച ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ് പരിവാര്‍ അജണ്ടകളെ തകര്‍ത്ത് മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുലമി ഉദ്ഘാടനം ചെയ്തു. എഞ്ചിനീയര്‍ സൈതലവി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ അലി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, സി അബ്ദുല്ലത്തീഫ്, പി പി ഖാലിദ്, ഫൈസല്‍ നന്മണ്ട, എം കെ മൂസ മാസ്റ്റര്‍, എം ടി മനാഫ് മാസ്റ്റര്‍, ഡോ. അനസ് കടലുണ്ടി, കെ എ സുബൈര്‍, റഫീഖ് നല്ലളം, ഇ അബ്ദുല്‍ ജബ്ബാര്‍, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, സുഹൈല്‍ സാബിര്‍, എം അഹമ്മദ്കുട്ടി മദനി, പി അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.