കോഴിക്കോട്: ഇബ്‌റാഹീം നബി(അ)ന്റെയും പുത്രന്‍ ഇസ്മാഈല്‍ (അ)ന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്വലമായ ജീവിതത്തിന്റെ ധന്യസ്മൃതികള്‍ അയവിറക്കി ഈദുല്‍ അദ്ഹ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ ഈദാശംസകള്‍ നേര്‍ന്നു.
സാമൂഹ്യ അനീതികള്‍ക്കും തിന്മകള്‍ക്കും വിശ്വാസ ജീര്‍ണതക്കുമെതിരിലുള്ള പോരാട്ടത്തില്‍ ഇബ്‌റാഹീം നബിയുടെ ജീവിതം ആവേശദായകമാവണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മണിപ്പൂരില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണങ്ങളില്‍ ജീവിതം വഴിമുട്ടിയവര്‍ക്കും സയണിസ്റ്റ്‌സാമ്രാജ്യത്വ കൂട്ടു കെട്ടിനാല്‍ നിരന്തരമായി പീഢിപ്പിക്കപ്പെടുന്ന പശ്ചിമേഷ്യന്‍ ജനതക്കും സൈ്വര്യ ജീവിതം സാധ്യമാക്കാന്‍ ഈദാഘോഷ വേളയില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.