ഗട്ടാ ഗുസ്തി’ കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാല്‍

Crime

കൊച്ചി: വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമാ ആക്ഷന്‍ ചിത്രമാണ് ‘ഗട്ടാ ഗുസ്തി’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേരളത്തിലെത്തിയിരുന്നു. എറണാകുളം ‘ഹോളിഡേ ഇന്‍’ ഹോട്ടലില്‍ വെച്ച് നടന്ന പ്രസ്സ് മീറ്റില്‍ ചിത്രത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘ഞാന്‍ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാല്‍ എന്റെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ‘ഗട്ടാ ഗുസ്തി’ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രത്തില്‍ വീരയായി ഞാനും കീര്‍ത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീര്‍ത്തിയുടെയും വിവിഹശേഷം അവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്’ എന്നാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി വിഷ്ണു വിശാല്‍ പറഞ്ഞത്. വലിയ ട്വിസ്റ്റുകള്‍ ഉള്ള സിനിമ അല്ല. എന്നാല്‍ ചില സര്‍െ്രെപസുകള്‍ ചിത്രത്തിലുടനീളം കാണാന്‍ സാധിക്കും എന്നും വിഷ്ണു വിശാല്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ഗട്ടാ ഗുസ്തി’ എനിക്കത്യാവശ്യം പെര്‍ഫോം ചെയ്യാന്‍ സാധിച്ച സിനിമയാണ്. കീര്‍ത്തിയെ നന്നായി അവതരിപ്പിച്ചു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’ എന്നാണ് കീര്‍ത്തിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഐശ്വര്യ പറഞ്ഞത്. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടെയായ വിഷ്ണുവാണ് എനിക്കീ കഥാപാത്രത്തെ നല്‍കിയതെന്നും ഐശു പറയുകയുണ്ടായി.

‘ആര്‍ ടി ടീം വര്‍ക്‌സ്’ന്റെയും ‘വി വി സ്റ്റുഡിയോസ് ‘ന്റെയും ബാനറില്‍ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 2 ന് ‘മാജിക് ഫ്രെയിംസ്’ ചിത്രം കേരളത്തിലെത്തിക്കും. റിച്ചാര്‍ഡ് എം നാഥന്‍ ഛായഗ്രഹണവും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ച ചിത്രത്തിന്റെ ഒരു പുതിയ ഗാനവും കൊച്ചിയിലെ പത്ര സമ്മേളനത്തില്‍ വെച്ച് പുറത്തുവിട്ടു.സി.കെ.അജയ് കുമാറാണ്, പി ആര്‍ ഒ.

Leave a Reply

Your email address will not be published. Required fields are marked *