പൂന: പിഞ്ചുകുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കി കൊന്നു. കുഞ്ഞിന്റെ മാതാവിനെ കല്യാണം കഴിക്കാന്‍ കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടാണ് യുവാവ് കുഞ്ഞി കൊലപ്പെടുത്തിയത്. പൂനെ പിംപ്രി ചിഞ്ചാവാഡിലാണ് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിക്രം കോലേക്കര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവായ കിരണ്‍ എന്ന ഇരുപതുകാരിയുമായി പ്രതിയായ വിക്രമിന് ബന്ധമുണ്ടായിരുന്നു. പ്രതിക്ക് കിരണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. തന്റെ ആവശ്യം പ്രതി യുവതിയോട് പ്രകടിപ്പിച്ചു. എന്നാല്‍ കുട്ടിയുടെ ഭാവിയെക്കുറിച്ച് പറഞ്ഞ യുവതി പ്രതിയുടെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെയാണ് പ്രകോപിതനായ വിക്രം കുട്ടിയെ കൊലപ്പെടുത്തിയെതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതി വിക്രം കുറ്റകൃത്യം ചെയ്യുന്നത് അയല്‍വാസിയായ ഒരു യുവതി കണ്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതി ഒരു ബക്കറ്റ് നിറയെ തിളപ്പിച്ച വെള്ളം എടുത്തതിനു ശേഷം കുഞ്ഞിനെ മുക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു.