തിരുവനന്തപുരം: ഉത്സവം കാണാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. വെട്ടുകാട് തൈവിളാകം സ്വദേശി പ്രതീഷ് (25), വെട്ടുകാട് തൈവിളാകം സ്വദേശി സെബിന്‍ (26) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
വെട്ടുകാട് പള്ളിയിലെ ഉത്സവത്തിനെത്തിയ നെടുമങ്ങാട് അരുവിക്കര സ്വദേശി അനന്തുവിനെയാണ് സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്. വലിയതുറ സി ഐ രതീഷ്, എസ് ഐ ഇന്‍സമാം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.