മുജാഹിദ് സംസ്ഥാന സമ്മേളനം സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച

Kerala

മലപ്പുറം: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരി 25 മുതല്‍ 28 കുടി തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സ്‌പെഷ്യല്‍ മുജാഹിദ് കണ്‍വെന്‍ഷന്‍ ജൂലായ് രണ്ടിന് ഞായര്‍ രണ്ടുമണിക്ക് പുളിക്കല്‍ പി വി സി ഓഡിറ്റോറിയത്തില്‍ നടക്കും.

കണ്‍വെന്‍ഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. കെ എന്‍ എം മര്‍ക്കസുദ്ദവ, കേരള ജംഇയ്യത്തുല്‍ ഉലമ, ഐ എസ് എം, എം എസ് എം, എം ജി എം, ഐ ജി എം നേതാക്കളും പണ്ഡിതന്മാരും സ്വാഗതസംഘം പ്രധാന ഭാരവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.