തീരദേശത്തെ കേള്‍ക്കാന്‍ തീരസദസ്സുകള്‍ വരുന്നു

Kerala

കോഴിക്കോട്: തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി തീരസദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്.

സംസ്ഥാനത്തെ 47 തീരദേശ നിയോജകമണ്ഡലങ്ങളിലും തീരസദസ്സ് നടക്കും. കോഴിക്കോട് ജില്ലയില്‍ മെയ് 14 മുതല്‍ മെയ് 20 വരെയാണ് പരിപാടികള്‍. ആദ്യത്തെ ഒരു മണിക്കൂര്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചകളും തുടര്‍ന്നുള്ള മൂന്ന് മണിക്കൂര്‍ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. മെയ് 14ന് രാവിലെ ഒന്‍പത് മണിയ്ക്ക് ബേപ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, മെയ് 15ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ഏഴ് മണിവരെ പയ്യാനക്കല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, മെയ് 16ന് രാവിലെ ഒന്‍പത് മണി മുതല്‍ പുതിയാപ്പ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മെയ് 17ന് രാവിലെ ഒന്‍പത് മണി മുതല്‍ കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (ബോയ്‌സ് ഹൈസ്‌ക്കൂള്‍), മെയ് 20ന് രാവിലെ ഒന്‍പത് മണി മുതല്‍ വടകര ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.