മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ വയനാട് സ്വദേശി മിന്നുമണി സ്ഥാനം പിടിച്ചു. ട്വന്റി 20 ടീമിലാണ് ഇടങ്കൈ ബാറ്ററും ഓഫ്സ്പിന്നറുമായ 24കാരി ഇടം നേടിയത്. വനിതാ ഐ പി എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ അംഗമായിരുന്നു അവര്‍.
ബംഗ്ലാദേശ് പര്യടന ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളര്‍ രേണുക സിങ്ങിനെയും ഒഴിവാക്കി. ഇരുവരെയും പുറത്താക്കാനുള്ള കാരണം ബി സി സി ഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖ താരങ്ങള്‍. ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനെയുമാണ്.