വാണിജ്യ പുഷ്പകൃഷിയില്‍ പരിശീലനം

Agriculture

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വാണിജ്യ പുഷ്പകൃഷി എന്ന വിഷയത്തില്‍ ജൂലൈ 15 ശനിയാഴ്ച വെള്ളാനിക്കര കാര്‍ഷിക കോളേജില്‍ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ, ഹെലിക്കോണിയ, അലങ്കാര ഇലച്ചെടികള്‍, ചെണ്ടുമല്ലി, മുല്ല തുടങ്ങിയ പുഷ്പ വിളകള്‍ വിപണിക്കനുസൃതമായി കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്. വിളവെടുപ്പാനന്തര പരിചരണത്തിലും, ആകര്‍ഷകമായ പാക്കേജിങ്ങിനെക്കുറിച്ചും പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് മാത്രമാണ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 550/ രൂപ. ഈ പരിശീലന പരിപാടയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 13ന് മുന്‍പായി 04872370773 എന്ന നമ്പരില്‍ ഓഫീസ് സമയത്ത് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.