കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് പ്രസ്താവന പിന്‍വലിക്കണം: ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി

Kozhikode

കോഴിക്കോട്: ജില്ലയിലെ ക്വാറികളില്‍ പരിശോധന നടത്തുമെന്നും, പരാതികളുള്ള ക്വാറികളുള്‍പ്പെടെയുള്ളവയെ കുറിച്ച് പരിശോധനയും, പഠനവും നടത്തി റിപ്പോര്ട്ട് നല്കാന്‍ സമിതി ക്ക് രൂപം നലയുകയും ചെയ്യുകവഴി ഡി സി സി പ്രസിഡന്റ് ചെയ്തത് നിയമം കയ്യിലെടുക്കാനുള്ളശ്രമമാണ്.
നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗ്ഗം സ്വീകരിക്കണം.
ക്വാകളില്‍ പരിശോധന നടത്താന്‍ അദ്ദേഹത്തിന് ആരാണ് അധികാരം നല്കിയതെന്ന് വ്യക്തമാക്കണം.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ പരിശ്രാധനക്ക് വന്നാല്‍ തടയുമെന്നും ക്വാറി ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം. കെ. ബാബു പറഞ്ഞു.
പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രതാവനയാണ് അദ്ദേഹം നടത്തിയത്.
ഇത് അദ്ദേഹത്തെപ്പോലെയുള്ളവരുടെ പദവിക്ക് യോജിച്ചതല്ല
ആയിരങ്ങള്‍ക്ക് തൊഴിലേ കുകയും, കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്യുമ്പോള്‍ പ്രസ്തുത വ്യവസായത്തെ തകര്‍ക്കാന്‍ ദുരുദ്ദേശത്തോടെയുള്ള പ്രസ്താവനയാണിതെന്നും,
ചിലല കമ്മിറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവരുടെ യോഗ്യത എന്താണെന്നും കോ ഓഡി നേഷന്‍ കമ്മിറ്റി ചോദിച്ചു
വ്യാജപരാതികളുന്നയിച്ച് ക്വാറികള്‍ക്കു നേരെ സാമ്പത്തിക താല്പര്യം മാത്രം മുന്‍ നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനത്തെ ‘ ഒറ്റക്കെട്ടായി നേരിടുമെന്നും, ഭാരവാഹികള്‍ പറഞ്ഞു.