‘കിര്‍ക്കന്‍’; ജൂലായ് 21ന് റിലീസിന്; ചിത്രം ഒരുങ്ങുന്നത് നാല് ഭാഷകളില്‍

Cinema

സലിംകുമാര്‍, ജോണി ആന്റണി, അപ്പാനി ശരത്ത്, മക്ബൂല്‍ സല്‍മാന്‍, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ ഒന്നിക്കുന്നു

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കൊച്ചി: സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്,വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിര്‍ക്കന്‍’. ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഏറെ നിഗൂഡതകള്‍ ഒളിപ്പിക്കുന്ന െ്രെകം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി. മലയാളത്തില്‍ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആര്‍ ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവരുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത്. പ്രോജക്ട് ഡിസൈനര്‍: ഉല്ലാസ് ചെമ്പന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അമല്‍ വ്യാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡി. മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഡില്ലി ഗോപന്‍, മേക്കപ്പ്: സുനില്‍ നാട്ടക്കല്‍, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫര്‍: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോര്‍ഡിങ്: ബിനൂപ് എസ് ദേവന്‍, സൗണ്ട് ഡിസൈന്‍: ജെസ്വിന്‍ ഫിലിക്‌സ്, സൗണ്ട് മിക്‌സിങ്: ഡാന്‍ ജോസ്, വി.എഫ്.എക്‌സ്: ഐ.വി.എഫ്.എക്‌സ്, കൊച്ചിന്‍, സ്റ്റില്‍സ്: ജയപ്രകാശ് അത്തലൂര്‍, ഡിസൈന്‍: കൃഷ്ണ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.