കോഴിക്കോട്: തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ കുറ്റിച്ചിറ കാട്ടില്‍ വീട്ടില്‍ അലിക്കോയ മൗലവി (65) പന്നിയങ്കര മേലേരിപ്പാടം കാട്ടില്‍ വീട് (F-21) വസതിയില്‍ നിര്യാതനായി. പരേതരായ മൊയ്തീന്‍ വീട്ടില്‍ അബൂബക്കര്‍ കോയയുടെയും കാട്ടില്‍ വീട്ടില്‍ ഇമ്പിച്ചാമിനബിയുടെയും മകനാണ്.
ഭാര്യ: ചെറുപ്പ സി കെ ഹൗസില്‍ ഖൈറുന്നീസ. മക്കള്‍: സലാഹുദ്ധീന്‍ (സംസം ഹജ്ജ് സര്‍വീസ്), സ്വാലിഹ, സാലിമ. മരുമക്കള്‍: സിദ്ദീഖ് ബാഖവി പുതിയങ്ങാടി (സംസം ഹജ്ജ് സര്‍വീസ് ), സഫ്‌വാന്‍ മാഹി (ദമാം), ഫൈസ പനമരം. സഹോദരങ്ങള്‍: കെ.വി. അബ്ദുല്‍ ഹമീദ്, അഷ്‌റഫ്, സൈഫുന്നീസ, ശഹര്‍ ബാനു, ഖമറുന്നീസ. സി.കെ. അബുല്‍ ഖൈര്‍ മൗലവി ഭാര്യാ പിതാവാണ്.