നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഊര്‍ജ്ജോത്സവം മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കാര്‍ബണ്‍ സന്തുലിത ആവാസ വ്യവസ്ഥയും ഹരിതോര്‍ജ്ജവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി എല്‍ പി വിഭാഗം കുട്ടികള്‍ക്ക് ജലഛായവും യു പി വിഭാഗം കുട്ടികള്‍ക്ക് ഉപന്യാസ രചനയും ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനയും നടത്തി. കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം അഡ്വ. സി എം ജംഷീര്‍ ഉദ്ഘാടനം ചെയ്തു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ത്ഥന്‍ ഊര്‍ജസംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കോഴിക്കോട് ജോയിന്റ് കോര്‍ഡിനേറ്റര്‍ രമേഷ് ബാബു പി സ്വാഗതവും ദര്‍ശനം സാംസ്‌കാരിക വേദി നിര്‍വാഹക സമിതി അംഗം എം എന്‍ രാജേശ്വരി നന്ദിയും പറഞ്ഞു.
കോഴിക്കോട് വിദ്യാഭ്യാസ ജില്ല മത്സര വിജയികള്‍:
ജലഛായം (എല്‍ പി): (1) ശബരി വാസന്‍ (ജി ടി ടി ഐ മെന്‍ യു പി സ്‌കൂള്‍, മാനാഞ്ചിറ, (2) രജ റുഖിയ (ജി എല്‍ പി എസ് ഒളവണ്ണ), (3) മുഹമ്മദ് യഷ്‌വിന്‍ സി. (ജി.ജി.യു.പി.എസ്. ഫറോക്ക്). ഉപന്യാസരചന (യു.പി.): (1) ലുവൈസിന കെ.കെ. (ബി.ഇ.എം. ജി.എച്ച്.എസ്.എസ്.) (2) നന്ദന ഇ.കെ. (പ്രൊവിഡന്‍ ഗേള്‍സ് എച്ച.എസ്.എസ്) (3) സാത്യകന്‍ ഇ.പി. (ജി.എച്ച്.എസ്.എസ്. ബേപ്പൂര്‍). പോസ്റ്റര്‍ രചന (ഹൈസ്‌കൂള്‍): (1) അമന്‍ പി. (സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, കുണ്ടായിത്തോട്) (2) ജോതിന്‍ ഇ.പി. (ജി.എച്ച്.എസ്.എസ്. ബേപ്പൂര്‍) (3) രേവതി എം. (ജി.എച്ച്.എസ്.എസ്. മെഡിക്കല്‍ കോളേജ് കാമ്പസ്).
യു.പി, ഹൈസ്‌കൂള്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാര്‍ത്ഥികള്‍ ജനുവരി 24ന് തിരുവനന്തപുരത്ത് നടക്കുന്ന വിദ്യാര്‍ത്ഥി ഊര്‍ജ്ജ കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാനതല മത്സരത്തില്‍ മാറ്റുരയ്ക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ജില്ല സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജോയിന്റ് കോര്‍ഡിനേറ്റര്‍ രമേഷ് ബാബു പി അറിയിച്ചു.