കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണം: കിസാന്‍ രാഷ്ട്രീയ ജനതാദള്‍

Eranakulam

കൊച്ചി: കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തിരമായി നല്‍കുക, നാണ്യവിളകളുടെ വില സംരക്ഷിക്കുക, കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ അംഗീകാരം നല്‍കുക, വന്യമൃഗങ്ങളില്‍ നിന്നും വിളകള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങി കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് കിസാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സമിതി യോഗം സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റ്റോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. RJD സംസ്ഥാന സമിതി അംഗം ജോര്‍ജ്ജ് ജോസഫ്, ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍, സുഗതന്‍ മാടാങ്കര, ജോണ്‍ സാമുവേല്‍ എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

സംസ്ഥാന ഭാരവാഹികളായി ടോമി ജോസഫ് (സംസ്ഥാന പ്രസിഡന്റ്) ജോണ്‍ സാമുവേല്‍, A വിന്‍സന്റ്, സുരേഷ് കൊഴുപ്പിള്ളി (സെക്രട്ടറിമാര്‍) സജീവ് V K, ഷാജി ചോറ്റാനി, സോജന്‍ ഇല്ലിമൂട്ടില്‍ (വൈസ് പ്രസിഡന്റുമാര്‍) ഫ്രാന്‍സിസ് T V, വിജയന്‍ വാരാക്കഴ, ബിജു A K, മണി കുമ്പളത്താന്‍, M ചെല്ലയ്യ (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

കാര്‍ഷികരംഗത്തെ വിവിധ പ്രശ്‌നങ്ങള്‍, നൂതനാശയങ്ങള്‍, നയങ്ങള്‍ എന്നിവ രൂപീകരിക്കുന്നതിനായി കൊല്ലം, തൊടുപുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖല യോഗങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു.
സുഗതന്‍ മാടാങ്കര, സോജന്‍ ഇല്ലിമൂട്ടില്‍, ബിജു തേറാട്ടില്‍, M ചെല്ലയ്യ, T V ഫ്രാന്‍സിസ്, ജോബിഷ് പാറാനി, ജോണ്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.