സുല്‍ത്താന്‍ ബത്തേരി: എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മറ്റുകലാമാമാങ്കങ്ങളില്‍ നിന്നും ഏറെ വ്യത്യാസമുള്ളതും കലയിലൂടെ നന്മയുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതാണെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി കെ പാറക്കടവ്. എസ് എസ് എഫ് മുപ്പതാമത് വയനാട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ഥ കാലങ്ങളിലായി പല രാജ്യങ്ങളിലും രാഷ്ട്രിയ നേതാക്കളെ അധികാരത്തില്‍ എത്തിക്കുന്നതിന് കലാകാരന്മാര്‍ വഹിച്ച പങ്ക് ചെറുതല്ല. അതുപോലെ എത്ര വലിയ അധികാരത്തിലുള്ളവരെയും താഴെ ഇറക്കാനും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാഹിത്യപ്രവര്‍ത്തകര്‍ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്മയെ പ്രകാശിപ്പിക്കുന്ന കലാസാഹിത്യകാരന്മാരായി പുതിയ തലമുറ ഉയര്‍ന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി അസ്സഖാഫി അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിറാജുദ്ദീന്‍ മദനി ഗൂഡല്ലൂര്‍ സന്ദേശ പ്രഭാഷണം നടത്തി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി കെ പാറക്കടവിനുള്ള സാഹിത്യോത്സവ് ഉപഹാരം എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി സമ്മാനിച്ചു. ബത്തേരി നിയോജകമണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ, ബത്തേരി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സംഷാദ്, ഉമര്‍ സഖാഫി ചെതലയം, ഷാഹിദ് സഖാഫി, ഷബീര്‍ വൈത്തിരി, റംഷാദ് ബുഹാരി, ബഷീര്‍ കുഴിനിലം, അബി ഉക്കാശ നഈമി വെണ്ണിയോട്, ജവാദ് ഹസനി, ഹംസ കുട്ടി സഖാഫി, മഷൂദ് കുപ്പാടിത്തറ, നിസാര്‍ കോളിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് റഹ്മാന്‍ സ്വാഗതവും ജമാല്‍ സുല്‍ത്താനി നന്ദിയും പറഞ്ഞു.