കുനിയില്‍: മണിപ്പൂരില്‍ നടക്കുന്ന വംശഹത്യക്കും ലൈംഗിക പീഡനങ്ങള്‍ക്കും എതിരെ മൗനം പാലിക്കുന്ന ഭരണകൂടത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും മണിപ്പൂരിന്റെ മുറിവുണക്കി സമാധാനം പുനസ്ഥാപിക്കാന്‍ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെ എന്‍ എം മര്‍ക്കസുദ്ദഅവ കീഴ്പറമ്പ മണ്ഡലം പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25, 26, 27, 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ വീരാന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ടി യുസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഹംസ, ശാക്കിര്‍ ബാബു കുനിയില്‍, എം കെ അമീര്‍ സ്വലാഹി, കെ ഖമറുല്‍ ഇസ്ലാം, മുഹ്‌സിന്‍ കുനിയില്‍, ഫാസില്‍ ആലുക്കല്‍, കെ അലി അന്‍ വാരി, കെ പി നിസാര്‍ അന്‍വാരി പ്രസംഗിച്ചു. കെ ജലാലുദ്ദീന്‍, റഹീം വാലില്ലാപ്പുഴ, എം കെ നാസര്‍ സലഫി, മെഹബൂബ് കെ, മന്‍സൂര്‍ കെ ടി, ഷമീര്‍ പത്തനാപുരം, മെഹബൂബ് എം കെ ചര്‍ച്ചയില്‍ പങ്കെടുത്തു.