റിലാഷ് പാറശാല ലോഹ്യ കര്‍മ്മ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്

Thiruvananthapuram

തിരുവനന്തപുരം: ലോഹ്യ കര്‍മ്മ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി റിലാഷ് പാറശാലയെ തിരഞ്ഞെടുത്തു. മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്. പാറശാല അമ്പാടി കേക്ക് പോയിന്റ് ബേക്കറിയുടെയും വി ലാന്റ് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെയും ഉടമസ്ഥന്‍ കൂടിയാണ് റിലഷ്. ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യോഗത്തില്‍ രക്ഷാധികാരി മുണ്ടേലപ്രസാദ് ശ്യാമപ്രസാദ്, ബെന്നി തോമസ്, രാജു കല്ലുകളും, ജിജി, രാജു എബ്രഹാം, റിലാഷ് പാറശാല, രതീഷ് കായംകുളം, രാജന്‍ മൂലേട്ട് എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം, പാറശ്ശാല, വെള്ളറട അമ്പാടി ഹൗസില്‍ ആര്‍ രാജേന്ദ്രന്റെയും ലതയുടെയും മകനാണ്. ഭാര്യ ദീപ. മക്കള്‍ ദിയ റിലാഷ്, അനുരുധ റിലാഷ്.